സൗഹൃദത്തിനും അപരിചിതത്വത്തിനും ഇടയിലുള്ള നൂൽപ്പാലം വളരെ നേർത്തതത്രേ...!
ഒരിക്കൽ എന്റെ ഹൃദയത്തിന്റെ ഭാഗമായിരുന്നതവൻ,
ഒരു വിളിക്കപ്പുറം, കാതോരം, ശബ്ദഘോഷങ്ങളുടെ പെരുമഴ തീർത്തിരുന്നവൻ,
കരയാൻ വെമ്പി നിൽക്കുന്നവളിൽ പൊട്ടിച്ചിരികള്‍ നിറച്ചവൻ,
അകന്നു പോയ ദൂരത്തിന് ഒരു ജന്മത്തിന്റെ ദൈർഘ്യമാണു..
ചിലമ്പിച്ചു പോകുന്ന വാക്കുകൾ കൊണ്ട് അവനെ ഒന്നു വിളിക്കൂ
എന്ന് കലപില കൂട്ടും ഹൃദയം.
ഇരമ്പിയാര്‍ക്കുന്ന ഒരു കടൽ,
നിലതെറ്റി ഹൃത്തില്‍ അലയടിക്കും
എന്തിനെന്നറിയാത്ത ഒരു അഹംബോധം ഇടയിൽ പൊയ്മുഖമിടും..
പിൻവിളി വിളിക്കാതെ ഞാനും, കാത്തുനിൽക്കാതെ അവനും കടന്നു
പോകയാണു..
അതെന്റെ സൗഹൃദത്തിന്റെ അവസാനമായിരുന്നത്രേ
നാം ഇപ്പോൾ അപരിചിതരത്രേ..!
Sunday, May 18, 2025
Subscribe to:
Posts (Atom)
പ്രണയത്തിന്റെ ഒളിയിടങ്ങൾ
പ്രണയിച്ചിട്ടുണ്ടോ??? പ്രണയിക്കാനായി വേണ്ടി മാത്രമായി പ്രണയിച്ചിട്ടുണ്ടോ??? ഒരുവനെ മോഹിക്കാതെ, അവനെ ജീവിതത്തിൽ കൂട്ടണമെന്നില്ലാതെ, അവനെ ഒരിക...
-
ഒരു തിരിച്ചുവരവ് വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. ഒരു തുള്ളി കണ്ണുനീർ പോലും പുറത്തു വീഴാതെ ഉള്ളിൽ കരഞ്ഞു തീർത്തു പടിയിറങ്ങിയതാ...
-
പ്രണയിച്ചിട്ടുണ്ടോ??? പ്രണയിക്കാനായി വേണ്ടി മാത്രമായി പ്രണയിച്ചിട്ടുണ്ടോ??? ഒരുവനെ മോഹിക്കാതെ, അവനെ ജീവിതത്തിൽ കൂട്ടണമെന്നില്ലാതെ, അവനെ ഒരിക...
-
He is addicted to texting... May be he wont agree, But i know he is addicted. He wont let the mobile To slip from his hand.. Neither k...