സൗഹൃദത്തിനും അപരിചിതത്വത്തിനും ഇടയിലുള്ള നൂൽപ്പാലം വളരെ നേർത്തതത്രേ...!
ഒരിക്കൽ എന്റെ ഹൃദയത്തിന്റെ ഭാഗമായിരുന്നതവൻ,
ഒരു വിളിക്കപ്പുറം, കാതോരം, ശബ്ദഘോഷങ്ങളുടെ പെരുമഴ തീർത്തിരുന്നവൻ,
കരയാൻ വെമ്പി നിൽക്കുന്നവളിൽ പൊട്ടിച്ചിരികള്‍ നിറച്ചവൻ,
അകന്നു പോയ ദൂരത്തിന് ഒരു ജന്മത്തിന്റെ ദൈർഘ്യമാണു..
ചിലമ്പിച്ചു പോകുന്ന വാക്കുകൾ കൊണ്ട് അവനെ ഒന്നു വിളിക്കൂ
എന്ന് കലപില കൂട്ടും ഹൃദയം.
ഇരമ്പിയാര്‍ക്കുന്ന ഒരു കടൽ,
നിലതെറ്റി ഹൃത്തില്‍ അലയടിക്കും
എന്തിനെന്നറിയാത്ത ഒരു അഹംബോധം ഇടയിൽ പൊയ്മുഖമിടും..
പിൻവിളി വിളിക്കാതെ ഞാനും, കാത്തുനിൽക്കാതെ അവനും കടന്നു
പോകയാണു..
അതെന്റെ സൗഹൃദത്തിന്റെ അവസാനമായിരുന്നത്രേ
നാം ഇപ്പോൾ അപരിചിതരത്രേ..!
Subscribe to:
Post Comments (Atom)
നീയെന്നെ അറിയുമോ...
നീ എന്ന വാക്കിന് ചുറ്റും കറങ്ങുന്ന രാവുകളും പകലുകളും.. ഉറക്കമില്ലാത്ത രാത്രികളിലൂടെ, ഉണർവിന്റെ ഇടവേളകളിലെ സ്വപ്നങ്ങളിലൂടെ, ഞാൻ കടന്നു പോകു...
-
സൗഹൃദത്തിനും അപരിചിതത്വത്തിനും ഇടയിലുള്ള നൂൽപ്പാലം വളരെ നേർത്തതത്രേ...! ഒരിക്കൽ എന്റെ ഹൃദയത്തിന്റെ ഭാഗമായിരുന്നതവൻ, ഒരു വിളിക്കപ്പുറം, കാത...
-
പനിച്ചൂടിൽ ശരീരം വിറക്കുകയും വിയർക്കുകയും ചെയ്യുന്നുണ്ടായിരുന്നു.. കാഴ്ച്ചയിൽ മഞ്ഞ നിറം കളർന്നുകൊണ്ടേയിരുന്നു.. ഏറെകഴിയും മുൻപേ വര്‍ണങ്ങൾ...
❤️
ReplyDelete