Thursday, April 17, 2025

യാത്ര


പനിച്ചൂടിൽ ശരീരം വിറക്കുകയും
വിയർക്കുകയും ചെയ്യുന്നുണ്ടായിരുന്നു..
കാഴ്ച്ചയിൽ മഞ്ഞ നിറം കളർന്നുകൊണ്ടേയിരുന്നു..
ഏറെകഴിയും മുൻപേ വര്ണങ്ങൾക്കു മുകളിൽ
ഇരുട്ട്,  ആധിപത്യം പുലർത്തിയേക്കാം...
വീണ്ടും മണ്ണിലേക്ക് മടങ്ങാനും
നുരയ്ക്കുന്ന പുഴുക്കൾക്കിടയിൽ
ദുർഗന്ധമായി അടയാനും,
കാലം ഏറെ വൈകിയിരിക്കുന്നു...
നിർവാണത്തിന്റെ പരകോടി എന്നപോലെ
മനസിനെ മൂടികൊണ്ട് സ്വപ്നങ്ങളുടെ
ഒരു പുതപ്പ് വീണു കഴിഞ്ഞു...
യാത്ര തുടങ്ങാറായി... !
പക്ഷേ സുഹൃത്തേ,
അപ്പോളും ആരൊക്കെയോ
ശരീരത്തിന്റെ സൗന്ദര്യത്തെ
വര്ണിക്കുന്നുണ്ടായിരുന്നു... !

No comments:

Post a Comment

നീയെന്നെ അറിയുമോ...

നീ എന്ന വാക്കിന് ചുറ്റും കറങ്ങുന്ന  രാവുകളും പകലുകളും.. ഉറക്കമില്ലാത്ത രാത്രികളിലൂടെ,  ഉണർവിന്റെ ഇടവേളകളിലെ സ്വപ്നങ്ങളിലൂടെ, ഞാൻ കടന്നു പോകു...