Sunday, December 21, 2025

അഹം ബ്രഹ്മാസ്മി

പുഴയിലയ്ക്കൊഴുകുന്ന 
ഒരു തുള്ളി വെക്കാമായിരുന്നു ഞാൻ..
ഉറവയറിയത്ത ഉയിരില്ലാത്ത 
ജഠവസ്തു..

ഒരു പ്രളയത്തിൽ ഒലിച്ചു വന്ന 
ഒരായിരം കണ്ണുനീർ തുള്ളികൾ 
കൂട്ടു ചേർന്നപ്പോൾ 
അന്ന് ആദ്യമായ് ഞാൻ 
എന്നോട് ചോദിച്ചു 
ഞാനാരാകാം??

ഏതോ ഒരുവനിലേക്ക് 
മടക്കമില്ലാതെ ഒരുങ്ങുന്ന 
ഒരു തുള്ളി 
ഹൃദയ രക്തമായിരുന്നോ ഞാൻ??

കുഞ്ഞിന് വേണ്ടി എരിഞ്ഞുരുകുന്ന 
ഒരമ്മയുടെ 
കണ്ണുനീർ ആയിരുന്നോ ഞാൻ??

ജനിച്ചു വീണ കുഞ്ഞിനെ 
ആഴിയിലേക്ക് എറിയുന്ന 
ഒരുവളുടെ 
ഹൃദയ കാഠിന്യമോ, വിഭ്രാന്തിയോ 
അതെന്നു, അമ്പരന്ന് നിന്ന 
കടൽത്തുള്ളിയോ??

തന്റെ കുഞ്ഞിനെ നെഞ്ചോട് അടക്കി 
യുദ്ധഭൂവിൽ നിന്ന് 
പാലായനം ചെയ്യുന്ന 
ഒരുവളുടെ മാറിലെ മുലപ്പാലോ??

പിടിച്ചടക്കലിന്റെ ആഹ്ലാദത്തിൽ 
അട്ടഹസിക്കുന്ന, ഉല്ലസിക്കുന്ന 
ഒരുവന്റെ / ഒരുവളുടെ 
സിരകളിൽ ഒഴുകുന്ന ലഹരിയോ??

ആരായിരുന്നു ഞാൻ???

വിജയവും പരാജയവും 
ഞാനായിരുന്നോ?
നീയും നിന്റെ ഹൃദയവും 
ഞാനായിരുന്നോ?
നിന്നിലേക്ക് ഒഴുകുന്ന 
ഒരു പുഴ തന്നെ ആയിരുന്നോ?

ഓരോ തുള്ളി മഴയും 
ഓരോ പൂവിലെ തേനും
ഏതോ ഒരുവൾ താണ്ടി വന്ന 
വഴികളും ഞാനായിരുന്നോ?

നിന്റെ ബാല്യവും, യുവത്വവും 
വർദ്ധക്യവും ഞാനായിരുന്നോ?

ഹാസങ്ങളും, വ്യാകുലതകളും 
നിന്റെ ചിരിയും കണ്ണീരും എല്ലാം...

ഓരോ അണുവിലും,
പ്രപഞ്ചത്തിന്റെ ഓരോ 
കണത്തിലും,
ഞാൻ എന്നെ തന്നെ തേടുന്നു,
അലയുന്നു..

അഹം ബ്രഹ്മാസ്മി എന്നറിയുന്നു...!


No comments:

Post a Comment

അഹം ബ്രഹ്മാസ്മി

പുഴയിലയ്ക്കൊഴുകുന്ന  ഒരു തുള്ളി വെക്കാമായിരുന്നു ഞാൻ.. ഉറവയറിയത്ത ഉയിരില്ലാത്ത  ജഠവസ്തു.. ഒരു പ്രളയത്തിൽ ഒലിച്ചു വന്ന  ഒരായിരം കണ്ണുനീർ തുള്...