Tuesday, July 8, 2025

ചില ജീവിതങ്ങള്‍

ഹൃദയത്തിന്റെ വാതായനങ്ങള്‍ ഒന്നാകെ തുറന്നിട്ടു
പുറത്തേക്ക് നോക്കുക ആയിരുന്നു..

ദൂരേക്ക് നടന്നു പോകുന്ന നിഴല്‍ പോലെ അയാളെ കാണാം..

എന്റെ ഓര്‍മ്മകളില്‍ എന്നും അയാള്‍ക്ക് വിഷാദത്തിന്റെ ഒരു പരിവേഷം ഉണ്ടായിരുന്നു..

എല്ലാം മൂടി വെക്കാനുള്ള ത്വര പോലെ, 
പരിഹാസത്തിന്റെയും,
പരിവേദനയുടെയും, സൂക്ഷ്മ ഹാസ്യത്തിന്റെയും, വ്യാകുലതകളുടേയും മുഖംമൂടി അയാള്‍ മാറി മാറി അണിഞ്ഞു..

ഒരു കാലഘട്ടത്തിലെന്നോ, ഹാസ്യം ക്രൂരതയ്‌ക്കും വഴി മാറുന്നതുണ്ടെന്ന തിരിച്ചറിയലില്‍, അയാള്‍ എനിക്ക് വെറുക്കപ്പെട്ടവനായി.. 

അയാള്‍ നടന്ന വഴികള്‍ എനിക്ക് തികച്ചും അപരിചിതമായിരുന്നത് പോലെ..

ഒരു വഴിത്തിരിവില്‍ വെച്ച് വീണ്ടും കണ്ടുമുട്ടുമ്പോള്‍, അയാള്‍ ആകെ തകർന്നവനും , ജീവിതത്തിൽ മുറിവേറ്റവനും ആയിരുന്നു.. 

അപ്പോഴും, എനിക്ക് അയാളെ പൂര്‍ണ്ണമായി അറിയില്ലായിരുന്നു. അല്ലെങ്കില്‍ അങ്ങനെ ഞാന്‍ എന്നോടുതന്നെ സമര്‍ഥിച്ചു..

നടന്നുമാറിയ അയാളുടെ പിന്‍പേ, വഴിയിലേയ്ക്ക് കണ്ണ് നട്ട് ഞാനും..

അയാളിൽ നിന്ന് ഒരു തിരിച്ചുപോകൽ സാധ്യമോ എന്ന് എനിക്ക് അപ്പോഴും അറിയില്ലായിരുന്നു..

No comments:

Post a Comment

ചില ജീവിതങ്ങള്‍

ഹൃദയത്തിന്റെ വാതായനങ്ങള്‍ ഒന്നാകെ തുറന്നിട്ടു പുറത്തേക്ക് നോക്കുക ആയിരുന്നു.. ദൂരേക്ക് നടന്നു പോകുന്ന നിഴല്‍ പോലെ അയാളെ കാണാം.. എന്റെ ഓര്‍മ്...