Saturday, March 15, 2025

പ്രണയം



ഇന്നീ രാത്രിയിൽ ഇരുട്ടിലേക് നോക്കി ഇരിക്കുമ്പോൾ ഒരു ചോദ്യം മാത്രം ബാക്കി. പരസ്പരം മനസിലാക്കാതെ അങ്ങോട്ടും ഇങ്ങോട്ടും വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുന്ന ഈ അവസ്ഥ ആണോ പ്രണയത്തിന്റെ രണ്ടാം ഭാഗം?
സ്നേഹം : നീ ഇല്ലെങ്കിൽ ഞാൻ എന്ത് ചെയ്യുമെന്ന് ഓർത്തു വ്യാകുലപ്പെട്ടു, ദൈവം തന്ന ഏറ്റവും വലിയ നിധി എന്ന് നിന്നെ വിശേഷിപ്പിച്ച ആ ദിവസങ്ങൾ ഒരു തമാശ പോലെ ഇടയ്ക്കിടെ തെളിഞ്ഞു വരുന്നു.

എവിടെയാണ് എങ്ങിനെയാണ് പ്രണയം വൈരാഗ്യം ആയി മാറുന്നത്? നിന്റെ സ്നേഹത്തെ, സ്നേഹത്തിൽ പൊതിഞ്ഞ കൊഞ്ചലുകളെ, ചെറിയ സൗന്ദര്യ പിണക്കങ്ങളെ അവൻ വാശിയായി കണ്ടു കുറ്റപ്പെടുത്തുമ്പോളോ..

നിന്നെ മനസിലാക്കും എന്ന് പ്രതീക്ഷിച്ചിരിക്കുമ്പോൾ നീ ചെയ്തത് എല്ലാം തെറ്റാണു എന്ന് കുറ്റപ്പെടുത്തുമ്പോളോ...

നിന്നെ ചേർത്ത് പിടിച്ചു, ഇവളെ നിങ്ങൾ ആരും കുറ്റപ്പെടുത്തേണ്ട എന്ന് പറയും എന്ന് പ്രതീക്ഷിക്കുമ്പോൾ, അവരോടൊപ്പം ചേർന്ന് തള്ളി പറയുമ്പോളോ...

എവിടെയൊക്കെയോ എങ്ങിനെയൊക്കെയോ പ്രണയം മുങ്ങി മരിക്കുന്നു.. അല്ലെങ്കിൽ മുക്കി കൊല്ലുന്നു..

ഒരു നിമിഷത്തിലെ ഞാനെന്ന ഭാവം, ഒരു നൂറ്റാണ്ടിന്റെ അകലം മനസുകൾക്ക് ഇടയിൽ വരുത്തുമ്പോൾ, ഈ രാത്രിയുടെ ഇരുണ്ട നിശ്ശബ്ദതയിലേക്കു നോക്കി ഉരുവിടാം, ഞാൻ നിന്നെ സ്നേഹിച്ചിരുന്നു, പ്രണയിച്ചിരുന്നു...

കൈ വിട്ടു പോയാലും നിനക്കൊന്നുമില്ല എന്നാ അഹങ്കാര ഭാവത്തിൽ നീയും, അതേ ഭാവത്തിൽ  ഞാനും ഇരിക്കുമ്പോൾ, ഇടയിലെവിടെയോ നമ്മുടെ പ്രണയം ശ്വാസം കിട്ടാതെ അലറിവിളിക്കുന്നു...

1 comment:

പറയാൻ കഴിയാത്തത്

നഗ്ന പാദയായ് നിനക്ക് പിന്നേ ഞാൻ കാതങ്ങൾ സഞ്ചരിക്കാം.. കോറി മുറിക്കുന്ന മുള്ളിനും, മഴയുടെ തണുപ്പിനും, വെയിലിന്റെ തീ നാളങ്ങൾക്കും കീറി മുറിക്ക...